2014, നവംബർ 23, ഞായറാഴ്‌ച

പുകവലി ആരോഗ്യത്തിനു ഹാനികരം



പുകവലി ആരോഗ്യത്തിനു ഹാനികരം 
---------------------------------------------------------------------
രാവിലെ നല്ല മഞ്ഞ്. തണുപ്പ് കാലം തുടങ്ങാറായി. ഇനി ഇപ്പൊ ശബരിമല സീസണ്‍  തുടങ്ങും. ശബരിമല സീസണ്‍ ആയാൽ ഈ റോഡിൽ വലിയ തിരക്കായിരിക്കും. റോഡെല്ലാം ഇപ്പോഴും കുണ്ടും കുഴിയും ആയി കിടക്കുന്നു. ശരിയാക്കുമായിരിക്കും. തലയിൽ കെട്ടാൻ മഫ്ലേർ എടുക്കെണ്ടാതായിരുന്നു. മഞ്ഞുകാലത്തെപറ്റി ചിന്തിച്ചു കൊണ്ട് നടന്നു.
ഒരു ലോറി റോഡിന്റെ സൈഡിൽ നിർത്തിയിട്ടിരിക്കുന്നു. തടി കയറ്റുകയാണ്. കയറ്റിറക്ക് തൊഴിലാളികളാണ്. റബ്ബറിന്റെ തടി.  എന്ത് ഭാരമുള്ള തടികളാണ് നിസ്സാരമായ് അവർ ചുമന്നു കയറ്റുന്നത്. ദിവസവും ചെയ്യുന്ന ജോലി അവര്ക്ക്  ശീലമായി. രണ്ടു പേർ ഇടയ്ക്കു വിശ്രമിക്കുകയാണ്. അവർ പുകവലിക്കുന്നുണ്ട്. ഇങ്ങിനെയുള്ള ഭാരിച്ച ജോലി ചെയ്യുമ്പോൾ പെട്ടെന്ന് ശരീരത്തിനു പ്രാണവായു ധാരാളം വേണ്ടി വരും. അവർ പ്രാണവായുവിന് പകരം കാർബണ്‍ മോണോക്സൈഡും, ടാറും, നിക്കോട്ടിനും ആണു ശ്വാസകോശത്തിലേക്ക് നൽകികൊണ്ടിരിക്കുന്നത്. ഇത് എത്രമാത്രം ദോഷകരമാണെന്ന് അവർക്കറിയില്ലായിരിക്കാം, അഥവാ അറിയാമെങ്കിൽ തന്നെ അതിനെ അവഗണിക്കുന്നു.

 നമ്മുടെ നാട്ടിൽ എത്രയോ ചെറുപ്പക്കാർ ഊര്ജസ്വലരായിരിക്കേണ്ട പ്രായത്തിൽ പുകയിലക്കും മദ്യത്തിനും അടിമയായി ആരോഗ്യവും, പണവും, ജീവിതവും, സമൂഹത്തിന്റെ സ്വസ്ഥതയും ഇല്ലാതാക്കുന്നു. ഇത് തുടങ്ങുന്ന സമയത്ത് ഒരു പക്ഷെ അവരറിയുന്നില്ല ഇതിന്റെ അടിമയാകാൻ പോകുകയാണെന്ന്. ഇതൊന്നും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, ജോലി ചെയ്യാൻ പറ്റില്ല, ചിന്തിക്കാൻ പറ്റില്ല, ആഹാരം ദഹിക്കില്ല,  ഇങ്ങിനെ എന്തെല്ലാം വിശ്വാസങ്ങളാണ് ഇവർ പുലർത്തുന്നത്. പലർക്കും ഈ ശീലങ്ങൾ നിർത്തണമെന്നുണ്ട്. പക്ഷെ എങ്ങിനെ  നിർത്തണമെന്നറിയില്ല.

കുറേശ്ശയായി നിർത്താം എന്ന് വിചാരിച്ചാൽ ഒരിക്കലും നിർത്താൻ പറ്റില്ല. പതിന്മടങ്ങായി ഈ ശീലം മടങ്ങി വരും. ഒറ്റ അടിക്കു STOP ചെയ്യണം. ഈ നിമിഷമാണ് അതിനു പറ്റിയ സമയം. അതോടെ മനസ്സിനെ ഈ സ്വഭാവത്തിൽ നിന്നും മുക്തമായി എന്ന് വിശ്വസിപ്പിക്കണം. അതിനു ശേഷം ചുറ്റുപാടും ശ്രദ്ധിക്കു. വായുവിനു എന്തു സുഗന്ധം. ആഹാരത്തിനു എന്ത് രുചി, ജോലി ചെയ്യാൻ എന്ത് ഉന്മേഷം, ബുദ്ധിക്കു എന്ത് ഉണർവു, നമ്മെ പുശ്ചത്തൊടെ കണ്ടിരുന്ന സമൂഹം ബഹുമാനിക്കുന്നത്‌ അനുഭവപ്പെടും. ചുമയും ശ്വാസം മുട്ടലും ഇല്ലാതായിരിക്കുന്നു. നമ്മുടെ അടുത്ത് വരുവാൻ ഇഷ്ടമില്ലാതിരുന്നവർ നമ്മുടെ company ഇഷ്ടപ്പെടുന്നത് കാണാം.
തീർച്ചയായും അത് പുനർജന്മമായിരിക്കും. ഇതെല്ലാം എന്നോടെന്തിന് പറയുന്നു. ഇതും ഇതിൽ  കൂടുതലും എനിക്കറിയാം എന്നല്ലേ ചിന്തിച്ചത്. പക്ഷെ ആരെങ്കിലും ഓർമപെടുത്തണമല്ലോ.പുകയില, മദ്യം, മയക്കുമരുന്ന് ഇതെല്ലാം മനുഷ്യർക്ക് ദോഷം അല്ലാതെ ഒരു ഗുണവും ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം. പിന്നെയെന്തിന് ഇത് ഉൽപാദിപ്പിക്കുകയും, വിപണനം നടത്തുകയും ചെയ്യുന്നു. സർകാരിനു കിട്ടുന്ന നികുതിയുടെ എത്രയോ മടങ്ങ്‌, ആള്ക്കാർക്ക് ചികിത്സക്കും ഉൽപാദന നഷ്ടത്തിനും ആയി ചിലവിടേണ്ടി വരുന്നു.  ഇത് എത്രയും പെട്ടെന്ന് നിരോധിക്കണം. അതിനു വേണ്ട നിയമ നിർമ്മാണം നടത്തണം. തലമുറകൾക്ക് ശാപ മോക്ഷം ഉണ്ടാകട്ടെ.
ബോറടിക്കുന്നു അല്ലെ.  എനിക്കും.

നമുക്കു നാമേ പണിവതു നാകം
നരകവുമതു പോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ