2014, നവംബർ 23, ഞായറാഴ്‌ച

ഒരു കൈ വിശേഷം



ഒരു കൈ വിശേഷം  
---------------------------------------------------------
രാവിലത്തെ നടപ്പ് മുടക്കാതിരിക്കുന്നതാണ് നല്ലത്. ഇന്ന് ലോക പ്രമേഹ ദിനം ആണ്.  രാത്രിയിൽ നല്ല മഴയായിരുന്നു. റോഡിലെല്ലാം വെള്ളം കെട്ടികിടക്കുന്നു. ചെളിവെള്ളത്തിൽ കൂടി നടക്കുന്നത് നല്ലതല്ല എന്നാണു പറയുന്നതു. ചെളിവെള്ളത്തിൽ എലിപ്പനിയുടെ അണുക്കൾ ഉണ്ടാകും. കാലിലും മറ്റും മുറിവുണ്ടെങ്കിൽ നമ്മെ എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ടത്രേ. എന്തെല്ലാം ഗുലുമാലുകൾ.

നടക്കുമ്പോൾ കൈ വീശി നടക്കുന്നതാണ് എനിക്കിഷ്ടം. കൈക്കും കുറച്ചു വ്യായാമം കിട്ടിക്കോട്ടെ. നമ്മുടെ കൈ ഒരത്ഭുതം തന്നെ. ഡാർവിന്റെ പരിണാമ സിദ്ധാന്ത പ്രകാരം മൃഗങ്ങളുടെ മുൻകാലുകളാണ് കൈകളായി രൂപാന്തരം പ്രാപിച്ചത്. കൈ കൊണ്ട് എന്തെല്ലാം പ്രവര്ത്തികളാണ് നാം ചെയ്യുന്നത്. മനുഷ്യന്റെ കൈകൾക്ക് മാത്രമേ ഇത്രയും സ്വാധീനമുള്ളു. മനുഷ്യന്റെ ഈ പുരോഗമനങ്ങൾക്കെല്ലാം കാരണം കൈകളുടെ ഈ സ്വാധീനം ആണ്. താഴെകിടക്കുന്ന ഒരു സൂചി വരെ നമുക്കെടുക്കാൻ കഴിയും. കട്ടിയുള്ള കല്ലുകളും അതേസമയം ബലമില്ലാത്ത മുട്ടയും നമ്മുടെ കൈയിൽ സുരക്ഷിതമാണ്. കുഞ്ഞിനെ താലോലിക്കാനും ശത്രുവിനെ നിഗ്രഹിക്കാനും ഇതേ കൈ തന്നെ. ഉപകണങ്ങൾ പ്രവർത്തിപ്പിക്കാനും തലനാരിഴയുടെയോ അതിലും ഘനം കുറവുള്ളതോ ആയ വസ്തുക്കൾ വരെ തിരിച്ചറിയാനും വിരലുകൾക്ക് കഴിയും. ഉപകരണങ്ങളും, ആയുധങ്ങളും  എല്ലാം ഉണ്ടാക്കാനും ഉപയോഗിക്കാനും കൈ കൊണ്ട് സാധിച്ചു.  (പിന്നെ കൈക്കൂലി വാങ്ങാനും കൊടുക്കാനും. പക്ഷെ വേണ്ട .)

നന്മ ചെയ്യാൻ ശീലിക്കുക. നമ്മുടെ കൈ തിന്മ ചെയ്യാൻ ഉപയോഗിക്കരുത്.
नियतं कुरु कर्म त्वं l
कर्म ज्यायो ह्य् अकर्मणः ll
शारीर -यत्रापि च ते l
न प्रसिद्ध्ये द अकर्मणः ll

(ഗീതൊപദേശം)
എന്തൊരു മഹത്തായ ഉപദേശം.. "നീ മനസ്സർപ്പിച്ചുകൊണ്ട്‌ കർമ്മം (നിന്റെ കർത്തവ്യം) ചെയ്യു. കർമ്മം ചെയ്യുന്നതാണ് ചെയ്യാതിരുക്കുന്നതിനേക്കാൾ  എന്തുകൊണ്ടും ശ്രേഷ്ഠം. കർമ്മം ചെയ്യാതിരുന്നാൽ നിന്റെ ശരീര പാലനം  പോലും അസാദ്ധ്യമാകും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തിയിൽ സന്തോഷം കാണുക. എങ്കിലെ ചെയ്യുന്ന പ്രവർത്തിക്കു നന്മയുണ്ടാകൂ. ജനിക്കുമ്പോൾ തൊട്ടു ചെയ്യുന്ന കർമ്മങ്ങളാണ് ജീവിതം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ