2014, നവംബർ 23, ഞായറാഴ്‌ച

പരിധിക്കു പുറത്തല്ല



പരിധിക്കു പുറത്തല്ല
--------------------------------------
രണ്ടു ദിവസം നടക്കാൻ ഇറങ്ങിയില്ല. വല്ലാത്ത ക്ഷീണം തോന്നി. ഒരു തെങ്ങിൻ തൈ കിട്ടി. അതിനു കുഴിയെടുത്തു. രണ്ടു ദിവസം കൊണ്ടു ചെയ്യാമെന്ന് വിചാരിച്ചതാണ്. ചെയ്തു വന്നപ്പോൾ ഒന്നിച്ചങ്ങു തീർത്തു, തൈയും നാട്ടു. അദ്ധ്വാനം കൂടിപ്പോയെന്ന് തോന്നി. രാവിലെ നല്ല ക്ഷീണം. വയസ്സായില്ലേ. ആശുപത്രിയിൽ പോയി ECG, lipd profile, FBS  എല്ലാം എടുത്തു നോക്കിച്ചു. കുഴപ്പം ഒന്ന് ഇല്ല. സമാധാനമായി. രണ്ടു ദിവസം റെസ്റ്റ്‌.

അഞ്ചരയ്ക്കു തന്നെ നടക്കാൻ ഇറങ്ങി. മഴ ഏതാണ്ട് മാറിയ മട്ടാണ്. ആകാശം തെളിഞ്ഞു കിടക്കുന്നു. നല്ല നിലാവും ഉണ്ട്. കുറച്ചു ചെന്നപ്പോൾ മുൻപേ പോയിരുന്ന ഒരാൾ വേഗം കുറച്ചു നടക്കാൻ തുടങ്ങി. ഞാൻ നടന്നു അയാളുടെ മുൻപിലെത്തി. അപ്പോഴാണ്‌ ശ്രദ്ധിച്ചത് അയാൾ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് നടക്കുന്നത്.. ഇദ്ദേഹം വളരെ ശബ്ദം കുറച്ചാണ് സംസാരിക്കുന്നത്. ചിലർ  അങ്ങിനെയല്ല. സ്പീക്കർ ഓണ്‍ ആക്കി നല്ല ഉച്ചത്തിൽ എല്ലാവർക്കും കേൾക്കത്തക്ക പോലെ സംസാരിക്കും.

ഇത്രയും ജനകീയമായ ഒരു കണ്ടുപിടുത്തം ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. എത്ര പെട്ടെന്നാണ് മൊബൈൽ എല്ലാവരുടെയും ജീവിതത്തിന്റെയും ശരീരത്തിന്റെ തന്നെയും ഭാഗമായത്.  ഈ മഹത്തായ ശാസ്ത്ര നേട്ടത്തിന്റെ ഫലം നാം അനുഭവിക്കുമ്പോൾ,  ഇതിന്റെ പിന്നിൽ എത്രയോ പേരുടെ ബുദ്ധിയും, വിയർപ്പും, പ്രവർത്തിച്ചിട്ടുണ്ടെന്നു കൂടി ഓർക്കണം. ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നു ഇപ്പോഴത്തെ തലമുറക്ക് ചിന്തനീയം ആണോ.

ഓരോ കാലത്തും അന്നന്നത്തെ ശാസ്ത്രം ഉപയോഗിച്ചു ആശയ വിനിമയം നടത്തിയിരുന്നു. രാവിലെ കർഷക തൊഴിലാളികൾ കൂകി വിളിച്ചു ആളുകളെ സംഘടിപ്പിച്ചിരുന്നു. ചെണ്ട കൊട്ടിയും, പുക, ലൈറ്റ്, കൊ ടി ഇവ ഉപയോഗിച്ചും ദൂരത്തേക്കു സന്ദേശം അയച്ചിരുന്നു. പ്രാവ് വഴിയും, അഞ്ചൽ വഴിയും, ദൂതൻ മുഖേനയും വിവരങ്ങൾ അറിയിച്ചിരുന്നു.

Electricity ഉപയോഗിച്ചുള്ള telegraph സമ്പ്രദായം Samuel Morse ആണ് നടപ്പിലാക്കിയത് (1837). Morse Code  ഉപയോഗിച്ചു ഒറ്റ കമ്പിയിലൂടെ സന്ദേശങ്ങൾ ദൂരേക്ക്‌ അയച്ചിരുന്നു. കട്ട്- കടു ഈ രണ്ടു ശബ്ദങ്ങളുടെ combination ആയിരുന്നു Morse Code. അതിനു ശേഷം Macroni  കമ്പിയില്ലാകമ്പി (wireless telegraphy ) കണ്ടു പിടിച്ചു. 1874 Alexander Graham Bell ആദ്യത്തെ telphone ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഭാര്യയും മാതാവും കേഴ്‌വി ഇല്ലാത്തവരായിരുന്നു. ശബ്ദത്തെ പറ്റിയുള്ള ഗവേഷണം ആണ് ടെലിഫോണിന്റെ കണ്ടുപിടുത്തത്തിന് വഴിതെളിച്ചത്. ആദ്യം വളരെ കുറച്ചു ദൂരത്തേക്കു മാത്രമേ സംസാരിക്കാൻ സാധിക്കുമായിരിന്നുള്ളൂ. അതിനു ശേഷം magneto telephone,.   magneto ടെലിഫോണ്‍ Exchange ഇവ നിലവില വന്നു. ടെലിഫോണ്‍ പ്രവർത്തിക്കാനുള്ള ബാറ്ററി ടെലിഫോണിന്റെ അടുത്ത് വേണമായിരുന്നു. ടെലിഫോണിൽ തന്നെയുള്ള magneto generator കറക്കി ബെൽ സിഗ്നൽ കൊടുക്കണം. പിന്നീട് central battery ഉപയോഗിച്ചുള്ള എക്സ്ചേഞ്ച് കളും automatic electro-magnetic എക്സ്ചേഞ്ച് കളും ഉണ്ടായി. Trunk Call നു ആദ്യം manual controlled ട്രങ്ക് എക്സ്ചേഞ്ച് ആണുണ്ടായിരുന്നത്. പിന്നീട് STD. ISD എല്ലാം നിലവിൽ വന്നു.  അങ്ങിനെ ഉപയോഗിക്കുന്ന ആളിന് ആരുടേയും സഹായം ഇല്ലാതെ ലോകത്തിലുള്ള ഏതു ഫോണിലേക്കും ഡയൽ ചെയ്തു വിളിക്കാം എന്നായി. ടെലെഫോണ്‍ എക്സ്ചേഞ്ച്കൾ ഇലക്ട്രോണിക് ഡിജിറ്റൽ ആയപ്പോൾ വളരെ വേഗത്തിൽ കാളുകൾ കിട്ടുമെന്നായി.

മൊബൈൽ ഫോണിന്റെ വരവോടെ ഫോണ്‍ ഓരോ വ്യക്തികളുടെ ഭാഗമായി. ഏതു   വ്യക്തിയെയും ഏതു സമയത്തും നേരിട്ട് വിളിക്കാം എന്നായി. wire ന്റെ ബന്ധനത്തിൽ നിന്നും മോചനം. പിന്നീടുള്ള മാറ്റങ്ങൾ എത്ര പെട്ടെന്നു. മൊബൈൽ ഫോണ്‍ ഇന്ന് വെറും ഫോണല്ല. ഓരോ വ്യക്തിയുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ശരീര ഭാഗം. പുതിയ പുതിയ application നുകൾ ഇറങ്ങി കൊണ്ടേയിരിക്കുന്നു. മൊബൈലിൽ തന്നെ SMS, ക്യാമറ, വീഡിയോ, TV , മ്യൂസിക്‌ പ്ലേയർ,  recorder,  ഇന്റർനെറ്റ്‌,  സെക്യൂരിറ്റി തുടങ്ങി എന്താണില്ലാത്തത് എന്ന് ചോദിച്ചാൽ മതി.

ഇതോടൊപ്പം തന്നെ എന്തെല്ലാം ദോഷ ഫലങ്ങൾ. എല്ലാവർക്കും അറിയാവുന്നവ തന്നെ. അതിനാൽ ഞാൻ എടുത്തു പറയുന്നില്ല. ചതികളിൽ ചെന്നു പെടാതെ സൂക്ഷിക്കുക. ബോംബും, തോക്കും ഫോണിൽ തന്നെ ഉണ്ടാകുന്ന കാലം വിദൂരമല്ല. എത്ര മഹത്തായ കണ്ടു പിടുത്തങ്ങളും ദുരുപയോഗം ചെയ്യുകയും ലോകത്തിനു ദോഷകരമാക്കി തീർക്കുകയും ചെയ്യുന്നത് ആദ്യമല്ല. Alfred Bernhard Nobel ന്റെ മഹത്തായ കണ്ടുപിടുത്തമായ dynamite നു സംഭവിച്ചതു പോലെ.  

असतोमा सद्गमय ।
तमसोमा ज्योतिर् गमय ।
मृत्योर्मामृतं गमय ॥
ॐ शान्ति शान्ति शान्तिः ।।
എല്ലാവര്ക്കും ശാന്തിയുണ്ടാവട്ടെ .
(photos  from Google)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ